കശ്മീരില്‍ മനുഷ്യാവകാശ-വിവരാവകാശ കമ്മീഷനുകള്‍ അടച്ചുപൂട്ടുന്നു

പ്രത്യേക സൈനികാവകാശ നിയമം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്.

Update: 2019-10-24 07:16 GMT

ശ്രീനഗര്‍: ജമ്മു കശ്മീര്‍ സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന വിവരാവകാശ കമ്മീഷനും പ്രവര്‍ത്തനമവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തവിട്ടു. സ്റ്റേറ്റ് കണ്‍സ്യൂമര്‍ ഡിസ്പ്യൂട്ട് റിഡ്രസ്സല്‍ കമ്മീഷന്‍, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍, സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ & ചൈല്‍ഡ് റൈറ്റ്, അക്കൗണ്ടബിലിറ്റി കമ്മീഷന്‍ തുടങ്ങിയവയും അടച്ചുപൂട്ടിയവയില്‍ പെടുന്നു. ഈ വരുന്ന ഡിസംബര്‍ 31 ഓടെയാണ് പ്രവര്‍ത്തനമവസാനിപ്പിക്കുക.

ജമ്മുകശ്മീര്‍ റിഓര്‍ഗനൈസേഷന്‍ ആക്റ്റ് 2019 നിലവില്‍ വന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ഒക്ടോബര്‍ 31 ഓടെ ഓഫീസ് ഒഴിയാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍മാരോടും പ്രസിഡന്റുമാരോടും മെംബര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യട്ടേഷനില്‍ കമ്മീഷനുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരോട് സ്വന്തം ഡിപ്പാര്‍ട്ടുമെന്റില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പ്രത്യേക സൈനികാവകാശ നിയമം നിലനില്‍ക്കുമെന്നും ഉത്തരവിലുണ്ട്. 

Tags:    

Similar News