ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്ററി പ്രാതിനിധ്യം ഉറപ്പാക്കണം: ഡിഎപിസി

Update: 2022-05-14 09:39 GMT
കണ്ണൂര്‍: ഭിന്നശേഷിക്കാര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടിക്കകത്തും പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലെ വിവിധ ജനസഭകളിലെ തിരഞ്ഞെടുപ്പുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പാക്കി സാമൂഹത്തിന്റെ ഉന്നതിയില്‍ പങ്കാളികളാകാന്‍ അവസരം നല്കണമെന്ന് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തി. കിടപ്പു രോഗികളെ പരിചരിക്കുന്നവര്‍ക്ക് നല്‍കുന്ന നിലവിലെ ധനസസഹായമായ 600 രൂപ കാലികമായി ഉയര്‍ത്തണമെന്നും ഡിഎപിസി കേരള സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.ഡിഫറന്റ്‌ലി ഏബ്ള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോണ്‍ഫ്രന്‍സ് ഹാളില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് അഡ്വക്കേറ്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദാസന്‍ മേക്കിലേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ദാസന്‍ മേക്കിലേരി( പ്രസിഡന്റ്), കെ എന്‍ ആനന്ദ് നാറാത്ത് , അരവിന്ദ് ചപ്പാരത്ത്, ശ്രീകല കുപ്ലേരി, സുകുമാരന്‍ വി (വൈസ് പ്രസിഡന്റുമാര്‍), രാജീവന്‍ സി( ജനറല്‍ സെക്രട്ടറി), അബ്ദുല്‍ സലാം കെ.പി, ലിജീഷ് മാനന്തേരി(സെക്രട്ടറി), ബിബില്‍സന്‍ വി വി (ഖജാഞ്ചി).
Tags:    

Similar News