പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്‍ഷകന്‍ മരിച്ചു

Update: 2023-09-23 17:13 GMT
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്‍ഷകന്‍ മരിച്ചു

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഉപ്പട ചെമ്പന്‍കൊല്ലിയില്‍ കരിയംമുരിയം വനമേഖലയോട് ചേര്‍ന്നാണ് സംഭവം. പാലക്കാടുത്തോട്ടത്തില്‍ ജോസ് ആണ് മരിച്ചത്.വനത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പശുവിനെ മേയ്ക്കുന്നതിനിടയിലാണ് ആനയുടെ ആക്രമണം ഉണ്ടായത്. നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവം കണ്ടത്. കൂടുതല്‍ നാട്ടുകാരുമായി തിരിച്ചെത്തി ജോസിനെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആന പിന്‍വാങ്ങിയ ശേഷം ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ജോസിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.





Similar News