തിരുവനന്തപുരം: വനിതാപോലിസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിക്കുന്നയാള്‍ അറസ്റ്റില്‍. മേനംകുളം സ്വദേശി ജോസ് (55) ആണ് അറസ്റ്റിലായത്. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ മുതല്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വരെ ഇയാളുടെ അതിക്രമത്തിന് ഇരയായിട്ടുണ്ട്. ജോസിനെതിരെ സമാനമായ ഇരുപതോളം കേസുകള്‍ നിലവിലുണ്ടെന്നും പോലിസ് അറിയിച്ചു.