ഇറാഖിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം(വീഡിയോ)

Update: 2025-06-24 02:30 GMT

ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികതാവളങ്ങള്‍ക്ക് നേരെ വ്യാപക ഡ്രോണ്‍ ആക്രമണം. ബാഗ്ദാദിന് വടക്കായി സ്ഥിതി ചെയ്യുന്ന ക്യാംപ് താജി എന്ന സൈനികതാവളത്തിലെ റഡാര്‍ തകര്‍ന്നു. യുഎസ് സൈന്യത്തിനൊപ്പം ഇറാഖി സൈന്യവും ഉപയോഗിക്കുന്ന ക്യാംപ് ആണിത്.


ഈ ആക്രമണത്തിന് പിന്നാലെ ഇറാഖിലെ ഏറ്റവും വലിയ യുഎസ് സൈനികതാവളമായ ബലാദ് വ്യോമതാവളത്തിന് നേരെയും ആക്രമണമുണ്ടായി. താവളത്തില്‍ രണ്ടു വലിയ സ്‌ഫോടനങ്ങള്‍ നടന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. അതിന് പിന്നാലെ ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ യുഎസിന്റെ വിക്ടടറി ബേസ് കോംപ്ലക്‌സിന് നേരെയും ആക്രമണമുണ്ടായി.