മുഖ്യമന്ത്രി പദം നല്‍കാമെങ്കില്‍ എന്നെ വിളിക്കാം, അല്ലെങ്കില്‍ വിട്ടേക്കൂ- നിലപാട് പ്രഖ്യാപിച്ച് ഉദ്ദവ് താക്കറെ

ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം.

Update: 2019-11-07 10:18 GMT

മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് 14 ദിവസമായിട്ടും പ്രതിസന്ധി അയയാത്ത സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ച് ഉദ്ദവ് താക്കറെ. ബിജെപിയുമായുള്ള സഖ്യം തകര്‍ക്കാന്‍ ശിവസേന തയ്യാറല്ലെന്നും എന്നാല്‍ ബിജെപി അവുരെട വാഗ്ധാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും ശിവസേന മേധാവ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് സംസാരിക്കാന്‍ ബിജെപി എംഎല്‍എമാര്‍ ഗവര്‍ണറെ കാണുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉദ്ദവിന്റെ പ്രതികരണം.

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് ധാരണ എത്തിയതുപോലെ അധികാരം തുല്യമായി പങ്കുവയ്ക്കണമെന്നാണ് ശിവസേനയുടെ ആവശ്യം. രണ്ടര വര്‍ഷം ശിവസേനക്കും ബാക്കി രണ്ടര വര്‍ഷം ബിജെപിക്കും മുഖ്യമന്ത്രി പദം പങ്കുവയ്ക്കണം. ഈ നിലപാടിനെ കുറിച്ച് ഏത് ബിജെപി നേതാക്കളുമായും ചര്‍ച്ചയാവാമെന്നാണ് ശിവസേന ആവര്‍ത്തിക്കുന്നത്. ശിവസേന ആത്മാഭിമാനത്തിനു പുറത്ത് രൂപം കൊണ്ട പാര്‍ട്ടിയാണ്, അങ്ങനെയൊരു പാര്‍ട്ടി നുണപറയുകയാണ് എന്ന് ബിജെപി ആവര്‍ത്തിക്കുന്നതില്‍ ഉദ്ദവ് ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.  

Tags:    

Similar News