മാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്

Update: 2023-03-28 08:00 GMT

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സഹായി നല്‍കിയ മാനനഷ്ടക്കേസില്‍ ഉദ്ദവ് താക്കറെയ്ക്കും മകന്‍ ആദിത്യ താക്കറെയ്ക്കും അടുത്ത സഹായി സഞ്ജയ് റാവുത്തിനും ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. ഏകനാഥ് ഷിന്‍ഡെ വിഭാഗം നേതാവ് രാഹുല്‍ രമേഷ് ഷെവാലെയാണ് മാനനഷ്ടക്കേസ് നല്‍കിയത്. കേസ് വാദം കേള്‍ക്കുന്നതിനായി ഏപ്രില്‍ 17 ലേക്ക് മാറ്റി.

Tags: