ബിജെപി പ്രവര്‍ത്തകന് മര്‍ദ്ദനം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും സഹോദരനും അറസ്റ്റില്‍

സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റി അംഗം എം കെ ഗണേശന്‍, സഹോദരന്‍, മുരുകന്‍ എന്നിവരെയാണ് ഉടുമ്പന്‍ചോല പോലിസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

Update: 2019-11-20 18:36 GMT

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും സഹോദരനും അറസ്റ്റില്‍. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സിപിഎം ഉടുമ്പന്‍ചോല ലോക്കല്‍ കമ്മറ്റി അംഗം എം കെ ഗണേശന്‍, സഹോദരന്‍, മുരുകന്‍ എന്നിവരെയാണ് ഉടുമ്പന്‍ചോല പോലിസ് അറസ്റ്റ് ചെയ്തത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.

പരുക്കേറ്റ ജയകുമാര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. ഉടുമ്പന്‍ചോല ടൗണില്‍ വച്ച് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജയകുമാറിനെ കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് തടയാനെത്തിയ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന മകന്‍ വിഷ്ണുവിനേയും സംഘം ആക്രമിച്ചു.

Tags:    

Similar News