സിപിഎം പ്രവര്‍ത്തകന്റെ വീടാക്രമണം: നാലുവര്‍ഷമായി ഒളിവില്‍ കഴിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Update: 2025-09-18 10:23 GMT

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. പയ്യോളി അയനിക്കാട് സ്വദേശി ഷിജേഷിനെയാണ് പയ്യോളി പോലിസ് ആലപ്പുഴ ചേര്‍ത്തലയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

2021 ഫെബ്രുവരി 18ന് അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. അഞ്ചുപേരടങ്ങിയ സംഘമാണ് സിപിഎം ചാത്തമംഗലം ബ്രാഞ്ച് സെക്രട്ടറി പി സുബീഷിന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞത്. പിന്നാലെ മറ്റൊരു സിപിഎം പ്രവര്‍ത്തകന്റെ വീടിനും നേരെയുണ്ടായ ആക്രമണത്തിലും ഷിജേഷ് പ്രതിയാണ്. ആവിഥാരയിലെ സിപിഎം പ്രവര്‍ത്തകന്‍ ഗരേഷിന്റെ വീടാക്രമണവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ ഒന്നിലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. നാലുവര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ പോലിസ് പയ്യോളി കോടതിയില്‍ ഹാജരാക്കി.

Tags: