കൂലിയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു

താമരശേരി ആലപ്പടിപ്പല്‍ ഷാജി (45)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-01-17 17:53 GMT

കോഴിക്കോട്: കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കത്തിനിടെ ഓട്ടോതൊഴിലാളിക്ക് വെട്ടേറ്റു. താമരശേരി ആലപ്പടിപ്പല്‍ ഷാജി (45)ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ കയ്യേറ്റിക്കല്‍ ഉണ്ണികൃഷ്ണനെ പോലിസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ വീട്ടില്‍ ബുധനാഴ്ച പണിക്ക് വന്ന ഇയാള്‍ പണി തീര്‍ക്കാതെ നേരത്തേ അവസാനിപ്പിച്ച് പോയിരുന്നു.വൈകീട്ട് ഇതു സംബന്ധിച്ച് നടന്ന തര്‍ക്കത്തിനിടയിലാണ് താമരശേരി പഴയ കോടതി റോഡില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ ഷാജിയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിയത്. ഷാജി ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.


Tags:    

Similar News