ഭാര്യയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍

കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശന്‍ മകന്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (44) ആണ് കടയ്ക്കാവൂര്‍ പോലിസിന്റെ പിടിയിലായത്.

Update: 2019-09-21 18:49 GMT

കടയ്ക്കാവൂര്‍: സംശയരോഗത്താല്‍ ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കൊല്ലം ചിതറ സ്വദേശിയുമായ സുന്ദരേശന്‍ മകന്‍ സുനി എന്ന് വിളിക്കുന്ന സുനില്‍ കുമാര്‍ (44) ആണ് കടയ്ക്കാവൂര്‍ പോലിസിന്റെ പിടിയിലായത്. ഭാര്യയായ മണമ്പൂര്‍ വില്ലേജില്‍ പെരുങ്കളം മുട്ടുകോണം ചരുവിള വീട്ടില്‍ ശശികലയെ തലയ്ക്കും കൈത്തണ്ടയിലും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവ ശേഷം ഒളിവില്‍ പോയ പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കടയ്ക്കാവൂര്‍ സിഐ എം ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരം കടയ്ക്കാവൂര്‍ എസ്‌ഐ വിനോദ് വിക്രമാദിത്യന്‍, എഎസ്‌ഐ ഷംസുദീന്‍, എസ്‌സിപിഒ മഹേഷ്, ബിനു, ബിനോജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു


Tags:    

Similar News