പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള സംയുക്ത സമിതി ഹര്‍ത്താല്‍ ആരംഭിച്ചു

ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേയാണ് സംയുക്ത സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Update: 2019-12-17 01:01 GMT

തിരുവനന്തപുരം: പൗരത്വ നിയമം ഭേദഗതിചെയ്തതിനെതിരേ സംയുക്ത സമിതി ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ ആരംഭിച്ചു. കാലത്ത് 6 മുതല്‍ വൈകീട്ട്‌  6 വരെയാണ് ഹര്‍ത്താല്‍.

ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കും എതിരേയാണ് സംയുക്ത  സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അയ്യപ്പ ഭക്തരുടെ സഞ്ചാരത്തെയും ഹര്‍ത്താല്‍ ബാധിക്കുകയില്ല.

വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി തുടങ്ങി മുപ്പതോളം സാമൂഹിക, രാഷ്ട്രീയ, വിദ്യാര്‍ത്ഥി,  ദലിത്, വനിത സംഘടനകളുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍.

അതേസമയം ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് നിരവധി പേരെ പോലിസ് കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ട്. ഹര്‍ത്താലിനെതിരേ പോലിസ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹര്‍ത്താല്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ വന്ന ഹരജി സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ട് കോടതി തള്ളി. ബിന്ദു അമ്മിണിയെ പോലിസ് ആസ്ഥാനത്തുവച്ച് പെപ്പര്‍ സ്േ്രപ ഉപയോഗിച്ച് ആക്രമിച്ചയാളാണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News