വടക്കഞ്ചേരി ബസ് അപകടം: വിദ്യാര്‍ഥികളുടെ മരണത്തില്‍ അനുശോചിച്ച് രണ്ട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

Update: 2022-10-06 05:45 GMT

പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ ദു:ഖസൂചകമായി രണ്ട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍. മുളന്തുരുത്തി, തിരുവാണിയൂര്‍ പഞ്ചായത്തുകളിലാണ് ഉച്ചയ്ക്കുശേഷം ഹര്‍ത്താല്‍ ആചരിക്കുക. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ഥികളും ഒരു അധ്യാപകനും മൂന്ന് യാത്രക്കാരുമാണ് മരണപ്പെട്ടത്.

എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ മാര്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. അപകടസമയത്ത് ബസ് 97.27 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിതവേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്റിന് സമീപത്തുവെച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവെയാണ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്നിലിടിച്ചത്.

Tags: