ജാര്‍ഖണ്ഡ് അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു, വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന്

Update: 2019-12-20 03:28 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ അഞ്ചാമത്തെയും അവസാനത്തെയും ഘട്ട തിരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു. കാലത്ത് 7 മണിക്കാണ് പോളിങ് തുടങ്ങിയത്. 5 നിയോജകമണ്ഡലങ്ങളില്‍ പോളിങ് 3 മണിക്ക് അവസാനിക്കും. മറ്റിടങ്ങളില്‍ പോളിങ് തീരുന്നത് അഞ്ച് മണിക്കാണ്.

ആറ് ജില്ലകളിലായി നീണ്ടുകിടക്കുന്ന 16 നിയോജകമണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 237 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരുമാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ള പ്രമുഖര്‍.

മൊത്തം 4005287 പേര്‍ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കും. ഇതില്‍ 1955336 പേര്‍ സ്ത്രീകളാണ്. 30 ട്രാന്‍സ് ജെന്റര്‍ വോട്ടര്‍മാരുമുണ്ട്.

5386 പോളിങ് സ്‌റ്റേഷനുകളില്‍ 396 എണ്ണം നക്‌സല്‍ ബാധിത ബൂത്തുകളായി കണക്കാക്കിയിരിക്കുന്നത്.

മൊത്തം 81 അംഗ നിയമസഭയിലേക്കുള്ള 65 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 30 ഡിസംബര്‍ 16 തിയ്യതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 23 നാണ് ഫലപ്രഖ്യാപനം.




Tags:    

Similar News