ഇസ്രായേലിന് പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ കുറവെന്ന് റിപോർട്ട്

Update: 2025-06-18 08:24 GMT
ഇസ്രായേലിന് പ്രതിരോധ ഇൻ്റർസെപ്റ്ററുകൾ കുറവെന്ന് റിപോർട്ട്

തെൽ അവീവ്: ഇസ്രായേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും ഇറാനിൽനിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ വെടിവച്ചുവീഴ്ത്താനുള്ള രാജ്യത്തിന്റെ കഴിവിനെ ഇത് ബാധിക്കുമെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപോർട്ട്.

ശത്രുവിൻ്റെ ആക്രമണങ്ങളെ തടയുന്ന പ്രതിരോധ ഇൻ്റർസെപ്റ്റുകളുടെ ശേഷിക്കുറവിനെക്കുറിച്ച് അമേരിക്കയ്ക്ക് മാസങ്ങൾക്കു മുന്നേ അറിയാമായിരുന്നുവെന്നും കരയിലും കടലിലും ആകാശത്തും ഇസ്രായേലിന്റെ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണെന്നും ഉദ്യോഗസ്ഥൻ പത്രത്തോട് പറഞ്ഞു.

"യുദ്ധസാമഗ്രികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ" അഭിപ്രായം പറയാൻ ഇസ്രായേൽ സൈന്യം വിസമ്മതിച്ചതായും റിപോർട്ട് പറയുന്നു.

Similar News