സാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍ കൗണ്‍സില്‍ സമാപിച്ചു
തിരൂര്‍: സാമൂഹിക നവോത്ഥാനവും ക്ഷേമവും ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ കൗണ്‍സില്‍ തിരൂരില്‍ സമാപിച്ചു. രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെയും ജനാധിപത്യാവകാശങ്ങളെയും മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
പൊതു വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നവരെ തീവ്രവാദികളാക്കി ചിത്രീകരിക്കുന്ന നീക്കങ്ങള്‍ അപലപനീയമാണ്. സമൂഹം വലിയ പരിഗണന നല്‍കുന്ന വിദ്യാഭ്യാസ മേഖലയില്‍ വരുന്ന പരിഷ്‌ക്കാരങ്ങളും, നിര്‍ദ്ദേശങ്ങളും പൊതു സമൂഹത്തിന്റെ അഭിപ്രായപ്രകടനത്തിന് വിധേയമാകുന്നതില്‍ ഭരണകൂടം അസ്വസ്ഥരാകേണ്ടതില്ലെന്നും ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള പൊതു മേഖലയില്‍ വരുത്തുന്ന പരിഷ്‌ക്കാരങ്ങളും, നിര്‍ദ്ദേശങ്ങളും സോഷ്യല്‍ ഓഡിറ്റിംഗിനും, ചര്‍ച്ചക്കും വിധേയമാക്കേണ്ടതാണ്, അല്ലാത്തപക്ഷം അനാവശ്യ ചര്‍ച്ചകള്‍ക്കും, വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നും സംസ്ഥാന ജനറല്‍ കൗണ്‍സില്‍ വിലയിരുത്തി.
വിസ്ഡം പണ്ഡിതസഭ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ്, അബൂബക്കര്‍ സലഫി, നാസിര്‍ ബാലുശ്ശേരി, ഫൈസല്‍ മൗലവി ,സി പി സലീം, ഹാരിസ് ബ്‌നു സലീം, ഷമീര്‍ മദീനി, അബ്ദുല്‍ മാലിക് സലഫി, കെ സജാദ്, താജുദ്ദീന്‍ സ്വലാഹി, മുഹമ്മദ് ഷമീല്‍ മഞ്ചേരി, ഡോ മുഹമ്മദ് ഷഹീര്‍ എന്നിവര്‍ പ്രസംഗിച്ചു. നിഷാദ് സലഫി, അര്‍ഷാദ് അല്‍ ഹികമി, പി യു സുഹൈല്‍, അബ്ദുല്ലാ ഫാസില്‍, അന്‍ഫസ് മുക്രം, മുഹമ്മദ് ഷബീബ് എന്നിവര്‍ നേതൃത്വം നല്‍കി
