വിലക്ക് ലംഘിച്ച് മഹാരാഷ്ട്രയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ ജനപ്രളയം

Update: 2020-04-02 05:14 GMT

മുംബൈ: ലോക്ക് ഡൗണും കൊറോണ വൈറസ് ബാധയും പടര്‍ന്നുപിടിക്കുകയും അതിനെതിരേയുള്ള പോലിസ് നടപടി ശക്തമാവുകയും ചെയ്ത സാഹചര്യത്തിലും മുംബൈയിലെ പച്ചക്കറിമാര്‍ക്കറ്റില്‍ ജനം തിങ്ങിക്കൂടി. പ്രദേശവാസികള്‍ അവശ്യവസ്തുക്കള്‍ വാങ്ങാന്‍ കൂട്ടംകൂട്ടമായാണ് എത്തിയതെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. എല്ലാ സാമൂഹകി അകല നിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന മുംബൈ ജനത തെരുവിലിറങ്ങിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 338ആണെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന കണക്ക്.

ഇന്നലെ ദാദറിലും നിരവധി പ്രദേശവാസികള്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങിയിരുന്നു. കര്‍ണാടകയിലെ പച്ചക്കറി മാര്‍ക്കറ്റിലും മദ്യഷോപ്പുകള്‍ തുറക്കുമെന്ന വ്യാജപ്രചരണം വിശ്വസിച്ച് മദ്യഷോപ്പുകള്‍ക്കു മുന്നിലും ഇന്നലെ നൂറു കണക്കിനു പേര്‍ തടിച്ചുകൂടിയിരുന്നു. 

Similar News