ബംഗാളിലെ ബങ്കുരയില്‍ ലോക്ഡൗണ്‍ നടപ്പാക്കാന്‍ ഗ്രാമവാസികള്‍ ബാരിക്കേഡുയര്‍ത്തി

Update: 2020-03-26 03:06 GMT

ബങ്കുര: ബംഗാളിലെ ബങ്കുരയില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ ഗ്രമവാസികള്‍ രംഗത്ത്. അവര്‍ തങ്ങളുടെ ഗ്രാമത്തിലെ നിരത്തുകള്‍ മുളവടികള്‍ അടച്ചുപൂട്ടി. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിക്കപ്പെട്ട 21 ദിവസത്തെ ലോക്ഡൗണ്‍ വിജയിപ്പിക്കുന്നതിന്റെ ഭാഗമാണ് നടപടി.

അത്യാവശ്യങ്ങളൊന്നുമില്ലെങ്കില്‍ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണമെന്ന സന്ദേശം എത്തിക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്ന് ഗ്രാമവാസികള്‍ ന്യൂസ് ഏജന്‍സികളോട് പറഞ്ഞു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇന്ത്യയില്‍ 606 കൊറോണ ബാധിതരുണ്ട്. അതില്‍ 43 പേര്‍ വിദേശികളും.


Similar News