കൊറിയയോട് പൊരുതിത്തോറ്റ് ഇന്ത്യന്‍ കുട്ടികള്‍; നഷ്ടമായത് ലോകകപ്പ് പ്രവേശനം

Update: 2018-10-01 15:41 GMT

ക്വാലാലംപൂര്‍: ഇല്ല പെറുവില്‍ അടുത്ത മാസം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ സാന്നിധ്യമുണ്ടാവില്ല. ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യത നേടി കളിക്കാനായി എഫ്‌സി ചാംപ്യന്‍ഷിപ്പിലെ ക്വാര്‍്ടറില്‍ ഇറങ്ങിയ ഇന്ത്യ പൊരുതിത്തോറ്റു. കരുത്തരായ ദക്ഷിണ കൊറിയ്‌ക്കെതിരേ ഒരു ഗോളിനാണ് ഇന്ത്യന്‍ അവസരം നഷ്ടപ്പെട്ടത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യ വഴങ്ങിയ ഏക ഗോളും കൂടിയാണിത്. ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ നിന്ന ഇന്ത്യയ്ക്ക് കളിയുടെ 67ാം മിനിറ്റിലാണ് പ്രഹരം ലഭിച്ചത്.
ഭൂരിഭാഗം സമയത്തും മികച്ച പാസിങിലൂടെയും ആക്രമണത്തിലൂടെയും തകര്‍ത്ത് കളിച്ച കൊറിയയെ ഇടയ്ക്ക് വിറപ്പിക്കാന്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു. പ്രതിരോധത്തിലെ പ്രധാന താരമായ യുമ്‌നം ഇല്ലാതെ കളത്തിലിറങ്ങിയിട്ടും ഇന്ത്യന്‍ കൊറിയന്‍ അറ്റാക്കിനെ പ്രതിരോധക്കോട്ട കൊണ്ട് തടഞ്ഞിട്ടണ് ടീം തലഉയര്‍ത്തിയത്.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് 12 ഗോളടിച്ച കൊറിയയെ ഇന്ന് ഒരു ഗോളില്‍ ഒതുക്കുന്നതില്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ നീരജും പ്രധാന പങ്കുവഹിച്ചു.പ്രതിരോധത്തില്‍ ബസ് പാര്‍ക്കിങ് നടത്തിയ ഇന്ത്യയെ പക്ഷേ പലപ്പോളും അതിവിദഗ്ദമായി കൊറിയന്‍ മുന്നേറ്റം മറികടന്നു. 67ാം മിനിറ്റില്‍ നീരജിന്റെ കൈക്ക് തട്ടിയ പന്തിനെ റീബൗണ്ടിലൂടെയാണ് കൊറിയന്‍ താരം ഇന്ത്യന്‍ വല കുലുക്കിയത്.
Tags:    

Similar News