സിപിഎം ഓഫിസുകള്‍ക്കു നേരെ ആക്രമണം: ആക്രമണങ്ങളില്‍ 10 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബുധനാഴ്ച രാത്രിയില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാഴാഴ്ച പുലര്‍ച്ചെ കുഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ടി എസ് പുഷ്പന്റെ വീടിനും നേരെ നടന്ന ആക്രമണക്കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.

Update: 2022-03-06 14:50 GMT
മാള: കുഴൂരിലും ആനപ്പാറയിലും സിപിഎം ഓഫീസുകള്‍ക്കും കുഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ വീടിന് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് പത്ത് ബിജെപി പ്രവര്‍ത്തകരെ മാള പോലിസ് അറസ്റ്റ് ചെയ്തു. എരവത്തൂര്‍ സ്വദേശി ടി എസ് സുജിത് (29), പാറപ്പുറം സ്വദേശികളായ എസ് എം സുലേജ് (35), ഡി പി ബിജോയ് (40), പാറക്കടവ് സ്വദേശി എസ് ഐ സുജിത് (29), കാക്കുളിശ്ശേരി സ്വദേശി സ്വദേശി എസ് ഇ രാജേഷ് (44), കുഴൂര്‍ സ്വദേശി വി ടി വിഷ്ണു (24), വടമ സ്വദേശികളായ എസ് എല്‍ പ്രിസ്‌റ്റോ (33), എ ഐ രഗിന്‍ (37), പഴൂക്കര സ്വദേശി എ പി അനീഷ് (36), അന്നമനട സ്വദേശി ജി എം അഖില്‍ (29) എന്നിവരെയാണ് മാള എസ്എച്ച്ഒ സജിന്‍ ശശിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാഴാഴ്ച പുലര്‍ച്ചെ കുഴൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ടി എസ് പുഷ്പന്റെ വീടിനും നേരെ നടന്ന ആക്രമണക്കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. ബിജെപി പ്രാദേശിക നേതാക്കള്‍ക്കടക്കം മൂന്ന് പേരെ കുത്തി പരിക്കേല്‍പ്പിച്ചതിന്റെ തുടര്‍ച്ചയായാണ് ആക്രമണങ്ങള്‍ നടന്നത്. കുഴൂര്‍ പാറപ്പുറത്ത് യുവമോര്‍ച്ച സ്ഥാപിച്ച ഫ്‌ലക്‌സ് ബോര്‍ഡ് സിപിഎം അനുഭാവി സുജി ജോസ് നശിപ്പിക്കാന്‍ ശ്രമിച്ചതുമായുണ്ടായ തര്‍ക്കത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്.




Tags:    

Similar News