സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 15 ഓളം പേര്‍ക്കു പരിക്ക്

Update: 2019-06-16 08:05 GMT

പെരിന്തല്‍മണ്ണ: പട്ടാമ്പിയില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞു. 15ഓളം പേര്‍ക്ക് പരിക്കേറ്റു. പുതയറോഡ് എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. ബസ്സിലുണ്ടായിരുന്നവര്‍ക്ക് നിസ്സാര പരിക്കുകളാണുണ്ടായിരുന്നത്.


Tags:    

Similar News