മുന്നാക്കക്കാര്‍ക്ക് കൈ പൊക്കിയവര്‍ ഭരണഘടനയെ അട്ടിമറിച്ചു: ജലീല്‍ നിലാമ്പ്ര

എസ്ഡിപിഐ ജില്ലാ കമ്മിറ്റി പി രുണാകരന്‍ എംപിയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Update: 2019-01-18 04:02 GMT

കാസര്‍കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് പിന്നാക്കക്കാരെ വഞ്ചിച്ചവര്‍ രാജ്യത്തിന്റെ ഭരണ ഘടനയെയാണ് അട്ടിമറിച്ചതെന്ന് എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ നീലാമ്പ്ര പറഞ്ഞു

സംവരണമെന്നത് പട്ടിണി നിര്‍മാര്‍ജനത്തിനുള്ളതല്ല പകരം അധികാരത്തിലുള്ള പങ്കാളിത്തമാണ്. മണ്ഡല്‍ കമ്മീഷന്‍ അട്ടിമറിച്ച അതേ സവര്‍ണ വിഭാഗമാണ് ഇപ്പോള്‍ പിന്നാക്കക്കാരെ അധികാരത്തില്‍ നിന്നകറ്റാന്‍ വേണ്ടി ഗൂഢാലോചന നടത്തിയത്. ബിജെപിയോടൊപ്പം ഇടത് വലത് മുന്നണികള്‍ ചേര്‍ന്ന് വോട്ട് ചെയ്തത് ഗൗരവത്തോടെയാണ് കാണേണ്ടതെന്നും അദ്ധേഹം പറഞ്ഞു. എസ്ഡിപിഐ ജില്ലാ കമ്മിറ്റി പി രുണാകരന്‍ എംപിയുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ച് ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഗവണ്‍മെന്റ് കോളജ് പരിസത്ത് നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന, ജില്ലാ സെക്രട്ടറി ഖാദര്‍ അറഫ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സര്‍ ഹൊസങ്കടി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി തൈക്കടപുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് എം പി ഓഫീസിന്റെ കവാടത്തില്‍ പോലിസ് തടഞ്ഞു എന്‍ യു അബ്ദുല്‍ സലാം, ഷരീഫ് പടന്ന, ഖാദര്‍ അറഫ സംസാരിച്ചു 

Tags:    

Similar News