ആക്രമണത്തില്‍ തകര്‍ന്ന ഓഫിസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിക്കുന്നു
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി കണ്ണൂരിലും സിപിഎം ഓഫിസിന് നേരെ ആക്രമണം. കക്കാട് സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്. ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.ആക്രമണത്തില്‍ തകര്‍ന്ന ഓഫിസ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു.ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.