യു പിയില്‍ കന്യാസ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമം അപലപനീയം:എസ് ഡി പി ഐ

സംഘ പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ പെരുമ്പാവൂരിലെ ഇടതു വലതു സ്ഥാനാര്‍ഥികള്‍ നിശബ്ദത പാലിക്കുന്നത് അവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവ് ആണ്.നിരപരാധികളായ കന്യാസ്ത്രീകള്‍ ആര്‍ എസ് എസ് കാരാല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കണമെന്നും വില്‍സണ്‍ പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു

Update: 2021-03-28 12:45 GMT

പെരുമ്പാവൂര്‍ :യു പി യില്‍ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ട സംഭവം അപലപനീയമാണെന്നും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ ക്കെതിരെ അക്രമം തുടര്‍ സംഭവം ആയി മാറിയെന്നും എസ് ഡി പി ഐ മണ്ഡലം വൈസ് പ്രസിഡന്റ് വില്‍സണ്‍ പാലക്കാപ്പിള്ളി.എസ് ഡി പി ഐ പെരുമ്പാവൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബിന്റെ മുനിസിപ്പല്‍ തല തെരഞ്ഞെടുപ് അവലോകന യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘ പരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ അതിക്രമങ്ങള്‍ക്ക് എതിരെ പെരുമ്പാവൂരിലെ ഇടതു വലതു സ്ഥാനാര്‍ഥികള്‍ നിശബ്ദത പാലിക്കുന്നത് അവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവ് ആണ്.നിരപരാധികളായ കന്യാസ്ത്രീകള്‍ ആര്‍ എസ് എസ് കാരാല്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പെരുമ്പാവൂരിലെ സ്ഥാനാര്‍ഥികള്‍ നിലപാട് വ്യക്തമാക്കണമെന്നും വില്‍സണ്‍ പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി അജ്മല്‍ കെ മുജീബ്, ജില്ലാ നേതാക്കളായ വി കെ ഷൗക്കത്തലി, നിഷാദ് വള്ളൂരാന്‍, ശിഹാബ് വല്ലം, പ്രഫ. അനസ് ഷിയാസ് ഓണമ്പിള്ളി, കബീര്‍ പാറപ്പുറം പങ്കെടുത്തു.

Tags:    

Similar News