തകര്‍ന്ന റോഡ്:മന്ത്രി ജി സുധാകരന്റേത്ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് എസ്ഡിപിഐ

എറണാകുളം നഗരത്തിലെ തകര്‍ന്ന റോഡ് സന്ദര്‍ശിക്കുന്നതിനിടെ യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് മന്ത്രി എസ്ഡിപിഐക്കെതിരെ തിരിഞ്ഞത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുമരാമത്ത് വകുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെട്ടിരിക്കെ,അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊതു പ്രവര്‍ത്തകരേയും രാഷ്ട്രീയ പാര്‍ട്ടികളേയും മന്ത്രി വിമര്‍ശിക്കുന്നതെന്നും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പറഞ്ഞു

Update: 2019-09-09 04:02 GMT

കൊച്ചി: തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്ന റോഡ് നന്നാക്കാത്തതിന് ഹൈക്കോടതിയുടെ വിമര്‍ശനമേറ്റതിനെ തുടര്‍ന്ന് മന്ത്രി ജി സുധാകരന്‍ ജനങ്ങള്‍ക്കെതിരെ തിരിയുന്നത് ലജ്ജാകരമെന്ന് എസ്ഡിപിഐ.എറണാകുളം നഗരത്തിലെ തകര്‍ന്ന റോഡ് സന്ദര്‍ശിക്കുന്നതിനിടെ യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധം അറിയിച്ചപ്പോഴാണ് മന്ത്രി എസ്ഡിപിഐക്കെതിരെ തിരിഞ്ഞത്.

അഴിമതിയും കെടുകാര്യസ്ഥതയും മൂലം പൊതുമരാമത്ത് വകുപ്പ് മുമ്പെങ്ങുമില്ലാത്ത വിധം ചോദ്യം ചെയ്യപ്പെട്ടിരിക്കെ,അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പൊതു പ്രവര്‍ത്തകരേയും രാഷ്ട്രീയ പാര്‍ട്ടികളേയും മന്ത്രി വിമര്‍ശിക്കുന്നതെന്നും എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.മന്ത്രി ജി സുധാകരന്‍ വിടുവായിത്തം നിര്‍ത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റോഡ് അറ്റക്കുറ്റപ്പണി നടത്തി ജനങ്ങളുടെ ദുരിതമകറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ അറിയിച്ചു. 

Tags:    

Similar News