മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കര്‍ശന ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയത്. നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.ഫെബ്രുവരി 28നു കലക്ടര്‍ അനുമതി നിഷേധിച്ചതിനെതിരെ മരടിലെയും പൂണിത്തുറയിലെയും എന്‍എസ്എസ് കരയോഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകള്‍ ജില്ലാ ഭരണകൂടം ശേഖരിക്കണം.

Update: 2020-03-06 14:30 GMT

കൊച്ചി: മരട് വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് കോടതി അനുമതി നല്‍കിയത്. നിരോധിത വസ്തുക്കള്‍ വെടിക്കെട്ടിന് ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.ഫെബ്രുവരി 28നു കലക്ടര്‍ അനുമതി നിഷേധിച്ചതിനെതിരെ മരടിലെയും പൂണിത്തുറയിലെയും എന്‍എസ്എസ് കരയോഗങ്ങള്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.വെടിക്കെട്ടിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ സാമ്പിളുകള്‍ ജില്ലാ ഭരണകൂടം ശേഖരിക്കണം.

ഉപാധികള്‍ പാലിച്ചുകൊണ്ട് ഇരുവിഭാഗങ്ങള്‍ക്കും ഇന്ന് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ വെടിക്കെട്ടു നടത്തുന്ന സ്ഥലത്തു നിന്നു തുറസായ സ്ഥലം എത്രദൂരത്തിലാണെന്നു പരിശോധിച്ചു റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കലക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ദൂരപരിധി വ്യവസ്ഥയുടെ കാര്യത്തില്‍ ക്ഷേത്രപരിസരത്തു വേണ്ടത്ര പരിശോധന പോലും നടത്താതെയാണ് അധികൃതര്‍ തീരുമാനമെടുത്തതെന്നും ജില്ലാ ഭരണകൂടം അപേക്ഷയെ സമീപിച്ചതു മുന്‍വിധിയോടെയാണെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു. 

Tags:    

Similar News