കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച സംഭവം; പ്രതി പിടിയില്‍

കൊച്ചി കണ്ണമാലി കല്ലുവീട്ടില്‍ അലി (അലന്‍-29)നെയാണ് എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്

Update: 2020-08-18 15:50 GMT

കൊച്ചി : അര്‍ധരാത്രിയില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ കട്ടിങ് ബ്ലേഡ് ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.കൊച്ചി കണ്ണമാലി കല്ലുവീട്ടില്‍ അലി (അലന്‍-29)നെയാണ് എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. മദ്യം വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ട പ്രതിക്ക് പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ആക്രമിക്കപ്പെട്ടത്.

പ്രതിയുടെ കൈവശമുണ്ടായിരുന്ന കട്ടിങ് ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിയുടെ നെഞ്ചിലും ഗുരുതരമായ മുറിവേറ്റിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.സംഭവത്തില്‍ സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത നടത്തിയ അന്വേഷണത്തിലാണ് ഒളിവില്‍ പോയ പ്രതി അറസ്റ്റിലായത്.എറണാകുളം എസ് ഐ മാരായ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രദീപ്, റെജി, അനീഷ്, രഞ്ജിത്ത്, ഇഗ്നേഷ്യസ്, ഇസഹാക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 

Tags:    

Similar News