എറണാകുളം മെഡിക്കല്‍ കോളജില്‍ അക്രമം : പ്രതിഷേധവുമായി ഐഎംഎ

പരിമിതികള്‍ ഏറെയുള്ള ആരോഗ്യ മേഖലയില്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു പ്രവര്‍ത്തകര്‍ക്ക് നേരെയും ചിലര്‍ ഇന്നും അക്രമം കാട്ടുന്നത് അപലപനീയമാണെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.ചികിത്സയില്‍ അതൃപ്തി തോന്നിയാല്‍ നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് കാര്യമെന്തെന്നറിയാത്ത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ മുതിരാറുണ്ടെന്ന് സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഡോ. അനിത തിലകന്‍ എന്നിവര്‍ പറഞ്ഞു

Update: 2019-12-19 10:05 GMT

കൊച്ചി : എറണാകുളം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തിനെതിരെ ഐ എം എ കൊച്ചി പ്രതിഷേധിച്ചു. പരിമിതികള്‍ ഏറെയുള്ള ആരോഗ്യ മേഖലയില്‍ രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും മറ്റു പ്രവര്‍ത്തകര്‍ക്ക് നേരെയും ചിലര്‍ ഇന്നും അക്രമം കാട്ടുന്നത് അപലപനീയമാണെന്ന് ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.ചികിത്സയില്‍ അതൃപ്തി തോന്നിയാല്‍ നവമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് കാര്യമെന്തെന്നറിയാത്ത പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ മുതിരാറുണ്ടെന്ന് സെക്രട്ടറി ഡോ. ശാലിനി സുധീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഡോ. അനിത തിലകന്‍ എന്നിവര്‍ പറഞ്ഞു. ഏകപക്ഷീയമായ ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ ഡോക്ടര്‍മാരെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചാല്‍ മാനഹാനിക്കുറ്റം ചുമത്തപ്പെടാം. ആരോപണം തെറ്റെന്നു തെളിഞ്ഞാല്‍ സൈബര്‍ നിയമപ്രകാരമുള്ള കടുത്ത നിയമനടപടിയുമുണ്ടാവും.പരാതികള്‍ സമാധാനപരമായി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ എല്ലാ സ്ഥാപനങ്ങളിലുമുണ്ട്. ഇവ പ്രയോജനപ്പെടുത്തിയാല്‍ ന്യൂനതകള്‍ കണ്ടെത്തി ശാസ്ത്രീയമായി പരിഹരിക്കുന്നതു വഴി രോഗികള്‍ക്കും ഭാവിയില്‍ പ്രയോജനപ്രദമാവുമെന്നും ഡോ. രാജീവ് അഭിപ്രായപ്പെട്ടു.





Tags: