വയനാട്ടിലെ ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍

രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വെ ലൈന്‍, ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

Update: 2019-06-08 08:52 GMT

കല്‍പ്പറ്റ: വയനാട്ടിലെ ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് എംപി രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസം പ്രത്യേക പ്രതിനിധി സംഘവുമായി ചര്‍ച്ചകള്‍ നടത്തിയത്. രാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വെ ലൈന്‍, ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. വയനാടിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് ഉറപ്പു നല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചു.

രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ കല്‍പ്പറ്റ നഗരസഭാ ഓഫിസിന് മുന്നില്‍ നിന്നാണ് തുടങ്ങിയത്. വയനാട്ടിലെ ഏത് പൗരന്‍മാര്‍ക്കും ഏത് പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്കും എന്റെ ഓഫിസിന്റെ വാതില്‍ തുറന്നു കിടക്കുമെന്ന് റോഡ് ഷോയില്‍ രാഹുല്‍ പറഞ്ഞു.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് രാഹുല്‍ ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനം. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ താല്‍പര്യമറിയിച്ച രാഹുല്‍ ഗാന്ധി ഭാവി തീരുമാനങ്ങളുടെ കാര്യത്തില്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.

Tags:    

Similar News