നാഷണല്‍ ഹെറാള്‍ഡ് കേസ്; രാഹുലിനും സോണിയക്കും ഇ ഡി നോട്ടിസ്

ജൂണ്‍ എട്ടിന് ഓഫിസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം

Update: 2022-06-01 08:46 GMT

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും,സോണിയ ഗാന്ധിക്കും ഇ ഡി നോട്ടിസ്.ജൂണ്‍ എട്ടിന് ഓഫിസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം.

കോടിക്കണക്കിന് രൂപയുടെ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് സോണിയക്കും രാഹുലിനുമെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയാണ് കേസ് നല്‍കിയിരുന്നത്. കോടികളുടെ ആസ്തിയുള്ള എജെഎല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് ഇരുവരും തട്ടിയെടുത്തു എന്നാണ് സ്വാമി ആരോപിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമി പറയുന്നു.

അതേ സമയം,ഇ ഡിയുടെ നോട്ടിസിനെ അപലപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താന്‍ ബിജെപി പാവ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു.പത്രത്തിനെതിരായ കേസ് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.

Tags:    

Similar News