മാഫിയാ ബന്ധം: 53 പോലിസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന

. ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നില്‍പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. വിജിലന്‍സ് എസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

Update: 2019-01-22 06:26 GMT

തിരുവനന്തപുരം: മാഫിയാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സംസ്ഥാനത്തെ 53 പോലിസ് സ്‌റ്റേഷനുകളില്‍ വിജിലന്‍സ് മിന്നല്‍പരിശോധന തുടങ്ങി. ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ മിന്നില്‍പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി. വിജിലന്‍സ് എസ്പിമാരുടെ മേല്‍നോട്ടത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.

ക്വാറി, മണല്‍ മാഫിയ ബന്ധം, ക്രിമിനല്‍ ബന്ധം, കൈക്കൂലി, കേസുകള്‍ പുറത്ത് ഒത്തുതീര്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പോലിസുകാര്‍ക്ക് ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. റവന്യൂ അടക്കമുള്ള വകുപ്പുകളില്‍ സാധാരണ ഇന്റലിജന്‍സ് മിന്നല്‍പരിശോധന നടത്താറുണ്ടെങ്കിലും പോലിസ് സ്‌റ്റേഷനുകളില്‍ പരിശോധന നടക്കുന്നത് അപൂര്‍വമാണ്.

Tags:    

Similar News