അമര്‍നാഥ് തീര്‍ഥാടനം : യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സന്നദ്ധരാവണമെന്ന് രവിശങ്കര്‍അമര്‍നാഥിലേക്ക്  യാത്രക്കൊരുങ്ങുന്നവര്‍  സ്വന്തം സുരക്ഷയെകരുതി യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിവെക്കാന്‍ സന്നദ്ധരാവണമെന്ന്   ആര്‍ട് ഓഫ് ലിവിംഗ് സ്ഥാപകനും അമര്‍നാഥ് ക്ഷേത്രംബോര്‍ഡ് അംഗവുമായ ശ്രീശ്രീരവിശങ്കര്‍. സമീപകാലത്തുണ്ടായ അത്യാഹിതങ്ങളുടെ പശ്ചാത്തലത്തിലാണിത്.
കനത്ത മഴയും മണ്ണിടിച്ചലും കാരണം  അങ്ങോട്ടുള്ള രണ്ടു മാര്‍ഗ്ഗങ്ങളും, വിശുദ്ധ ഗുഹയിലേക്കുള്ള വഴിയും  പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ യാത്ര അതീവ ദുഷ്‌കരമാവാന്‍ സാധ്യതയുണ്ട്. നിതാന്ത ജാഗ്രതയും തീവ്രപ്രയത്‌നങ്ങളും നടക്കുന്നുണ്ടെന്നത് ഏറെ ആശ്വാസകരമാണെങ്കിലും സമീപഭാവിയില്‍ത്തന്നെ  അവിടുത്തെ റോഡുകള്‍ സഞ്ചാര യോഗ്യങ്ങളാകാനുള്ള  സാദ്ധ്യത നന്നേകുറവാണ്. അമര്‍നാഥില്‍ ഇപ്പോള്‍ എത്തിക്കഴിഞ്ഞവര്‍ അതിയായ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് .ഈ സാഹചര്യത്തില്‍  യാത്രപോകാന്‍ തീരുമാനിച്ചവര്‍  യാത്രാ പരിപാടികളെക്കുറിച്ച് ഗൗരവപൂര്‍വ്വം ആലോചിക്കേണ്ടതാണെന്ന് രവിശങ്കര്‍ പറഞ്ഞു.

RELATED STORIES

Share it
Top