ഫ്രഞ്ച് കപ്പല്‍ ഒരു മണിക്കൂര്‍ അകലെ; അഭിലാഷ് ടോമിയെ ഉച്ചയ്ക്ക് മുമ്പ് രക്ഷപ്പെടുത്തുംന്യൂഡല്‍ഹി: ഗോള്‍ഡന്‍ ഗ്ലോബ് മല്‍സരത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഫ്രഞ്ച് കപ്പല്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി തകര്‍ന്നു കിടക്കുന്ന സ്ഥലത്തു നിന്ന് ഒരു മണിക്കൂര്‍ അകലെ എത്തിയതായി ആസ്‌ത്രേലിയന്‍ മറൈന്‍ സേഫ്റ്റി അതോറിറ്റി അറിയിച്ചു.

അഭിലാഷ് ഐസ് ടീ കുടിച്ചതായും ഛര്‍ദ്ദി ഉള്ളതായും ഗോള്‍ഡന്‍ ഗ്ലോബ് വെബ്‌സൈറ്റിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ പറയുന്നു.

ഫ്രഞ്ച് കപ്പല്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവിക സേനയും സഹായം നല്‍കുന്നുണ്ട്. അഭിലാഷ് മുതുകിന് പരിക്കേറ്റ് അനങ്ങാന്‍ പറ്റാത്ത അവസ്ഥയിലായതിനാല്‍ രക്ഷാപ്രവര്‍ത്തനം സാഹസികമായിരിക്കുമെന്ന് ആസ്‌ത്രേലിയന്‍ അധികൃതര്‍ അറിയിച്ചു.

ഫ്രാന്‍സിന്റെ ഫിഷറീസ് പട്രോള്‍ കപ്പല്‍ ഓസിരിസ് തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ അഭിലാഷിന്റെ പായ്‌വഞ്ചിയുടെ അരികിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് രണ്ട് സോഡിയാക് ബോട്ടുകളിലായി രക്ഷാപ്രവര്‍ത്തകരെ അഭിലാഷിന്റെ അരികിലേക്ക് അയക്കും. ശേഷം പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം അഭിലാഷിനെ കപ്പലിലേക്ക് കൊണ്ടുവരും

ആസ്േ്രതലിയയിലെ പെര്‍ത്ത് തീരത്തുനിന്ന് 3300 കിലോമീറ്റര്‍ അകലെ പ്രക്ഷുബ്ധമായ കടലിലാണ് അഭിലാഷ് ഇപ്പോഴുള്ളത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്. പായ്‌വഞ്ചിയുടെ തൂണ്‍ ഒടിഞ്ഞുവീണാണ് അഭിലാഷിന്റെ മുതുകിന് സാരമായി പരിക്കേറ്റത്. തൂരിയ എന്ന പായ്‌വഞ്ചിയിലായിരുന്നു അഭിലാഷിന്റെ സഞ്ചാരം.

ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരാര്‍ഥി ഗ്രെഗര്‍ മക്ഗുക്കിനും അഭിലാഷിനു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഭിലാഷിന്റെ പായ്‌വഞ്ചിയില്‍നിന്ന് മുപ്പതു മൈല്‍ പടിഞ്ഞാറായാണ് മക്ഗുക്കിന്റെ പായ്‌വഞ്ചി ഇപ്പോഴുള്ളത്.

ജൂലൈ ഒന്നിനാണ് ഫ്രാന്‍സിലെ സാബ്ലെ ദൊലോന്‍ തുറമുഖത്തു നിന്ന് കമാന്‍ഡര്‍ അഭിലാഷ് ടോമിയും മല്‍സരാര്‍ഥികളായ മറ്റുള്ളവരും 30,000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ ലോകം ചുറ്റാനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനു തുടക്കം കുറിച്ചത്. 50 വര്‍ഷം മുമ്പുള്ള കടല്‍ പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ചു നടത്തുന്ന മല്‍സരത്തില്‍ അഭിലാഷ് മൂന്നാമതായിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top