Flash News

34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും

34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും
X
[caption id="attachment_405480" align="alignnone" width="565"] പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ കൊന്നു കുഴിച്ചുമൂടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നു[/caption]

പട്‌ന: ബിഹാറില്‍ 34 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം സിബിഐ അന്വേഷിക്കും. മുസഫര്‍പുരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ്  ഏഴിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള, സംസാരശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവം രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍തന്നെ കൊന്നു കുഴിച്ചുമൂടിയതായി മറ്റ് അന്തേവാസികള്‍ മൊഴി നല്‍കി. അന്തേവാസികളായ പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് അഭയകേന്ദ്രം അടച്ചുപൂട്ടിയിരുന്നു. ബ്രജേഷ് താക്കൂര്‍ എന്നയാളുടെ നേതൃത്വത്തില്‍ സങ്കല്‍പ് ഇവാന്‍ വികാസ് സമിതി എന്ന എന്‍ജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. 2013 ഒക്ടോബറിലാണ് ബിഹാര്‍ സമൂഹ്യക്ഷേമ വകുപ്പ് ഈ അഭയകേന്ദ്രത്തിന്റെ നടത്തിപ്പ് ബ്രജേഷ് താക്കൂറിന്റെ എന്‍ജിഒയ്ക്കു കൈമാറിയത്. അതിനുശേഷം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏതാണ്ട് 470 അന്തേവാസികള്‍ ഈ അഭയകേന്ദ്രത്തില്‍ വന്നിട്ടുണ്ടെന്നാണ് കണക്ക്. പീഡനവിവരം പുറത്തായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുമ്പോള്‍ 42 അന്തേവാസികളാണ് ഇവിടെ ഉണ്ടായിരുന്നത്. പൊലീസ് രക്ഷപ്പെടുത്തിയ പെണ്‍കുട്ടികളില്‍ 16 പേര്‍ പീഡനത്തിനിരയായതായി ആദ്യഘട്ട വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ ആകെ 34 പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായതായി വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാരും ജില്ലാ ശിശുസംരക്ഷണ ഓഫിസറും ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായിട്ടുണ്ട്.
Next Story

RELATED STORIES

Share it