Flash News

27 കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍

27 കോടിയുടെ മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍
X

ഗുവാഹത്തി: 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും നിരോധിക്കപ്പെട്ട് നോട്ടുകളുമായി മണിപ്പൂരിലെ ബിജെപി നേതാവ് പിടിയില്‍. ബിജെപിയുടെ പ്രാദേശിക നേതാവും സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് മയക്കുമരുന്ന് നിയന്ത്രണ വിഭാഗം അറസ്റ്റ് ചെയ്തത്.

4.59 കിലോഗ്രാം തൂക്കമുളള ഹെറോയിനു പുറമേ 95,000 രൂപയുടെ നിരോധിത നോട്ടുകള്‍, പിസ്റ്റള്‍, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് എന്നിവ പൊലിസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചണ്ടേല്‍ ജില്ലാ കൗണ്‍സിലിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും അദ്ദേഹം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്.
Next Story

RELATED STORIES

Share it