ഹിഷാം ബറാകാത്ത് വധക്കേസ് ; ഈജിപ്തില്‍ 31പേര്‍ക്കു വധശിക്ഷ
BY fousiya sidheek18 Jun 2017 3:14 AM GMT
fousiya sidheek18 Jun 2017 3:14 AM GMT
കെയ്റോ: അഭിഭാഷകന് ഹിഷാം ബറാകാത്ത് വധക്കേസില്‍ ഈജിപ്തില്‍ 31പേര്‍ക്കു വധശിക്ഷ. കേസ് രാജ്യത്തെ ഉന്നത പണ്ഡിതസഭയുടെ പരിഗണനയ്ക്കു വിടുന്നതായി വിധി പ്രഖ്യാപിച്ച ജഡ്ജി ഹസ്സന് ഫരീദ് അറിയിച്ചു. വധശിക്ഷാ വിധിക്ക് അന്തിമ അംഗീകാരം നല്‍കുന്നത് പണ്ഡിതസഭയുടെ പരിഗണനയ്ക്കു ശേഷമാണ്. രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനായ ഫറാകാത്ത് 2015 ജൂണ്‍ 29ന് കെയ്റോയിലുണ്ടായ കാര്ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കേസില്‍ 36 മറ്റു പ്രതികളുടെ ശിക്ഷ അടുത്തമാസം 22ന് വിധിക്കും. ആക്രമണവുമായി മുസ്ലിം ബ്രദര്‍ഹുഡിനും ഫലസ്തീന് സംഘടനയായ ഹമാസിനും ബന്ധമുള്ളതായി ഈജിപ്ത് ആരോപിച്ചിരുന്നു. എന്നാല്‍, ആരോപണം നിഷേധിക്കുന്നതായി ഇരുസംഘടനകളും വ്യക്തമാക്കി. 2013ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരമേറ്റ ഈജിപ്തിലെ അബ്ദുല്‍ ഫത്താഹ് അല്‍സിസി സര്‍ക്കാരിനെതിരേ രാജ്യത്ത് വര്‍ധിച്ചുവരുന്ന കൂട്ട വധശിക്ഷാ വിധികളെത്തുടര്‍ന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMT'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍...
6 March 2024 5:38 AM GMTനിവര്‍ത്തന പ്രക്ഷോഭ സ്മരണകളുറങ്ങുന്ന മണ്ണില്‍ ജനമുന്നേറ്റ യാത്രയ്ക്ക്...
28 Feb 2024 5:16 PM GMTബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു:...
28 Feb 2024 5:04 PM GMT