സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ്; ഇന്ത്യക്ക് തോല്‍വിത്തുടക്കം
BY vishnu vis3 March 2018 12:14 PM GMT
X
vishnu vis3 March 2018 12:14 PM GMT
മലേസ്യ: സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് തോല്‍വിത്തുടക്കം. കരുത്തരായ അര്‍ജന്റീനയോട് 3-2ന് ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു. 14ാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറിലൂടെ ഗോണ്‍സാലോ പെയിലാട്ടാണ് അര്‍ജന്റീനയുടെ അക്കൗണ്ട് തുറന്നത്. 24ാം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടെത്തിയ ഗോണ്‍സാലോ അര്‍ജന്റീനയെ 2-0ന് മുന്നിലെത്തിച്ചു. അധികം വൈകാതെ പെനല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ഒരു ഗോള്‍ മടക്കി. അമിത് രോഹിദാസാണ് ഇന്ത്യക്കുവേണ്ടി ലക്ഷ്യം കണ്ടത്. മൂന്നാം ക്വാര്ട്ടറുടെ തുടക്കം തന്നെ ലക്ഷ്യം കണ്ടെത്തിയ രോഹിദാസ് ഇന്ത്യയെ 2-2 എന്ന നിലയിലേക്കെത്തിച്ചു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഹാട്രിക് നേട്ടം പൂര്‍ത്തിയാക്കിയ ഗോണ്‍സാലോയുടെ മികവില്‍ 3-2ന് ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീന വിജയം പിടിക്കുകയായിരുന്നു. നാലാം ക്വാര്‍ട്ടറില്‍ പ്രതികൂല സാഹചര്യം മൂലം കളി തടസപ്പെട്ടതും ഇന്ത്യക്ക് തിരിച്ചടിയായി.
Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT