സിബിഎസ്ഇ 12ാം ക്ലാസ് : 82 ശതമാനം വിജയം
BY fousiya sidheek29 May 2017 2:28 AM GMT
fousiya sidheek29 May 2017 2:28 AM GMT
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 82.29 ആണ് വിജയശതമാനം. 99.6 ശതമാനം മാര്‍ക്ക് വാങ്ങി ഉത്തര്‍പ്രദേശിലെ നോയ്ഡ സ്വദേശിനി രക്ഷാ ഗോപാല്‍ ഒന്നാമതെത്തി. 79.27 ശതമാനം സ്വകാര്യ സ്കൂളുകളും 94.60 കേന്ദ്രീയ വിദ്യാലയങ്ങളും 95.75 ശതമാനം ജവഹര്‍ നവോദയ സ്കൂളുകളും വിജയിച്ചു. കഴിഞ്ഞവര്‍ഷം 83 ആയിരുന്നു വിജയ ശതമാനം. പെണ്‍കുട്ടികളാണ് ഇത്തവണയും തിളങ്ങിയത്. പരീക്ഷ എഴുതിയവരില്‍ 87.5 ശതമാനം പെണ്‍കുട്ടികളും 78 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. 2,449 സവിശേഷ പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികളില്‍ 2,124 പേരും വിജയിച്ചു. ഒന്നാംസ്ഥാനം നേടിയ രക്ഷാ ഗോപാല്‍ നോയ്ഡ സെക്ടര്‍ 44ലെ അമിറ്റി ഇന്റര്‍നാഷനല്‍ സ്കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്.ചണ്ഡീഗഡിലെ ഡിഎവി സ്കൂള്‍ വിദ്യാര്‍ഥിനി ഭുമി വസന്ത് (സയന്‍സ്) 99.4 ശതമാനം മാര്‍ക്കോടെ രണ്ടാംസ്ഥാനത്തും ചണ്ഡീഗഡിലെ തന്നെ ഭവന് വിദ്യാലയയിലെ മന്നത്ത് ലുത്ര, ആദിത്യ ജെയിന് എന്നിവര്‍ 99.2 ശതമാനം മാര്‍ക്കുകളോടെ മൂന്നാമതും എത്തി. മോഡറേഷന് ചേര്‍ത്താണ് ഫലം പ്രഖ്യാപിച്ചത്. 10,678 സ്കൂളുകളില്‍നിന്നായി 10,98,891 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്
www. results.nic.in, www.cbseresults.nic.in, www.cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും.
Next Story
RELATED STORIES
പലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT