ശബരിമല: നവീകരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റയ്ക്ക്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണ-പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്റ്റ് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. നവംബര്‍ 15നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ശബരിമലയുമായി ബന്ധപ്പെട്ട റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി 200 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. നവംബര്‍ 17ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് ഉല്‍സവകാലത്ത് തീര്‍ത്ഥാടകരുടെ പ്രവാഹത്തിന് തടസ്സമുണ്ടാവാതിരിക്കാന്‍ പാലങ്ങള്‍, അനുബന്ധ റോഡുകള്‍, കലുങ്കുകള്‍ എന്നിവ സമയബന്ധിതമായി പുനര്‍നിര്‍മിക്കുന്നതിനാണ് ടാറ്റാ പ്രൊജക്റ്റ് ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it