Sub Lead

70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി ബന്ദിയുടെ വെളിപ്പെടുത്തല്‍

70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി ബന്ദിയുടെ വെളിപ്പെടുത്തല്‍
X

ഗസ സിറ്റി: തൂഫാനുല്‍ അഖ്‌സയ്ക്കിടെ ഹമാസ് പോരാളികള്‍ തടവിലാക്കിയ 70 പേരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയതായി അമേരിക്കന്‍-ഇസ്രായേലി ബന്ദിയുടെ വെളിപ്പെടുത്തല്‍. ഗസ യുദ്ധത്തിലെ 200ാം ദിനത്തില്‍ ഹമാസ് പുറത്തുവിട്ട വീഡിയോയിലാണ് ഇസ്രായേലി-അമേരിക്കന്‍ പൗരനായ ഗോള്‍ഡ്‌ബെര്‍ഗ്‌പോളിന്റെ വെളിപ്പെടുത്തല്‍. തടവുകാരെ മോചിപ്പിക്കാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. ഗസയില്‍ തടവിലാക്കിയിരിക്കുന്ന ജനങ്ങളെ നെതന്യാഹു സര്‍ക്കാര്‍ ഉപേക്ഷിച്ച. ബെഞ്ചമിന്‍ നെതന്യാഹു സ്വയം ലജ്ജിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഗോള്‍ഡ്‌ബെര്‍ഗ്‌പോളിന്റെ വെളിപ്പെടുത്തല്‍ ജെറുസലേമില്‍ പുതിയ പ്രതിഷേധത്തിന് തിരികൊളുത്തിയിട്ടുണ്ട്. ഒക്‌ടോബര്‍ ഏഴിന് നടത്തിയ തൂഫാനുല്‍ അഖ്‌സയ്ക്കിടെ പിടികൂടിയ നിരവധി സൈനികരെയും സാധാരണക്കാരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്.

23 കാരനായ ഗോള്‍ഡ്‌ബെര്‍ഗ്‌പോളിന്‍ നോവ സംഗീതോത്സവത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹമാസിന്റെ പിടിയിലായത്. സൈനികരും വിദേശികളും ഉള്‍പ്പെടെ 250ലേറെ പേരെയാണ് ബന്ദികളാക്കിയത്. നിലവില്‍ 130 പേര്‍ ഗസയില്‍ തുടരുന്നുണ്ടെന്നും ഇതില്‍ 34 പേര്‍ മരണപ്പെട്ടെന്നുമാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇസ്രായേല്‍ തടവിലാക്കിയ 240 ഫലസ്തീനികളുടെ മോചനത്തിന് പകരമായി ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും നവംബറില്‍ മോചിപ്പിക്കപ്പെട്ടു. ഗോള്‍ഡ്‌ബെര്‍ഗ്‌പോളിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ ഇസ്രായേലില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോളിന്റെ മാതാവ് റേച്ചല്‍ ഗോള്‍ഡ്‌ബെര്‍ഗ് ലോക നേതാക്കളെ കാണുകയും ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോയില്‍ തിയ്യതി ഇല്ലെങ്കിലും തിങ്കളാഴ്ച ആരംഭിച്ച പെസഹായുടെ ഒരാഴ്ച നീളുന്ന ജൂത അവധിക്കാലത്തെ പരാമര്‍ശിക്കുന്നുണ്ട്. അതേസമയം, അവനെ ജീവനോടെ കണ്ടതില്‍ തങ്ങള്‍ക്ക് ആശ്വാസമുണ്ടെന്നും എന്നാല്‍ ആരോഗ്യത്തെക്കുറിച്ചും ക്ഷേമത്തെക്കുറിച്ചും മറ്റ് ബന്ദികളെക്കുറിച്ചും ആശങ്കയുണ്ടെന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. തങ്ങളുടെ ബന്ധുക്കളെ മോചിപ്പിക്കാന്‍ നെതന്യാഹു കാര്യമായി ശ്രമിച്ചില്ലെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ ആരോപിച്ചു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ നൂറുകണക്കിന് ഇസ്രായേലികള്‍ പടിഞ്ഞാറന്‍ ജെറുസലേമിലെ നെതന്യാഹുവിന്റെ ഔദ്യോഗിക വസതിക്ക് പുറത്ത് തടിച്ചുകൂടിയ ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ബന്ദികളെ മോചിപ്പിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കുമെന്നാണ് നെതന്യാഹു ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗോള്‍ഡ്‌ബെര്‍ഗ്‌പോളിന്റെ പോസ്റ്ററുകളുമാണ് പ്രതിഷേധക്കാരെത്തിയത്.

Next Story

RELATED STORIES

Share it