World

റോഹിന്‍ഗ്യന്‍ വംശജരുടെ പലായനം തുടരുന്നു

ജനീവ: മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിന്‍ഗ്യര്‍ ഇപ്പോഴും പലായനം തുടരുന്നതായി മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇപ്പോഴും റോഹിന്‍ഗ്യര്‍ അതിക്രമങ്ങള്‍ നേരിടുന്നതായും എംഎസ്എഫ് മെഡിക്കല്‍ ഡയറക്ടര്‍ സിഡ്‌നി വോങ് അറിയിച്ചു. റഖൈനിലെ മൗങ്‌ദോ ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന്്് സന്നദ്ധ സംഘടനകളെ മ്യാന്‍മര്‍ സര്‍ക്കാര്‍ വിലക്കുകയാണ്്. അവിടെയുള്ള റോഹിന്‍ഗ്യരുടെ അവസ്ഥ സംബന്ധിച്ച് ആശങ്കയുള്ളതായും അദ്ദേഹം പ്രതികരിച്ചു. റോഹിന്‍ഗ്യരെ തിരിച്ചയക്കുന്നതിന് മ്യാന്‍മറുമായി ബംഗ്ലാദേശ് അടുത്തിടെ ധാരണയിലെത്തിയിരുന്നു. എന്നാല്‍, റോഹിന്‍ഗ്യരെ മ്യാന്‍മറിലേക്കു തിരിച്ചയക്കുന്നതില്‍ മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ ആശങ്കകളെ ശരിവയ്ക്കുന്ന തരത്തിലാണ് കഴിഞ്ഞ വാരങ്ങളില്‍ റഖൈനില്‍ റോഹിന്‍ഗ്യര്‍ക്ക് നേര്‍ക്ക് ആക്രമണങ്ങളുണ്ടായതെന്നാണ് എംഎസ്എഫിന്റെ വെളിപ്പെടുത്തല്‍.
Next Story

RELATED STORIES

Share it