മാതാപിതാക്കളെ സംരക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കും
BY kasim kzm31 July 2018 4:42 AM GMT
kasim kzm31 July 2018 4:42 AM GMT
ഗുവാഹത്തി: ആശ്രിതരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമവുമായി അസം സര്‍ക്കാര്‍. ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണു പുതിയ നിയമം കൊണ്ടുവന്നത്. ഒക്ടോബര്‍ രണ്ടു മുതല്‍ പുതിയ നിയമം നടപ്പില്‍വരും.
സ്വന്തമായി വരുമാനമില്ലാത്ത പ്രായമായ മാതാപിതാക്കളെയും ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും പരിപാലിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിച്ചുരുക്കുന്നതാണ് നിയമം.
സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ രക്ഷിതാക്കളെ പരിപാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള “പ്രണാം’ (അസം എംപ്ലോയീസ് പാരന്റ്സ് റെസ്പോണ്സിബിലിറ്റി ആന്റ് നോംസ് ഫോര്‍ അക്കൗണ്ടബിലിറ്റി ആന്റ് മോണിറ്ററിങ്) എന്ന നിയമം കഴിഞ്ഞ വര്‍ഷം സംസ്ഥാന നിയമസഭ പാസാക്കിയിരുന്നു. ഒക്ടോബറില്‍ കര്‍ശനമായ പുതിയ നിയമം നടപ്പിലാവുന്നതോടെ ഇത്തരത്തില്‍ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി അസം മാറും.
മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 10 ശതമാനം വെട്ടിക്കുറയ്ക്കുകയും അത് മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുമെന്ന് അസം മന്ത്രി ഹിമന്ദബിശ്വ ശര്‍മ പറഞ്ഞു.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT