ബസ്സും വാനും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്
BY fousiya sidheek11 May 2017 6:24 AM GMT
fousiya sidheek11 May 2017 6:24 AM GMT
തിരൂരങ്ങാടി: ദേശീയപാത വെന്നിയൂര്‍ കാച്ചടിയില്‍ ബസ്സും ക്വാളിഷും കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് 2.30 ഓടെ അപകടം. കോഴിക്കോട് നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന ആണ്ടവ ബസ്സും കോട്ടക്കല്‍ ഭാഗത്ത് നിന്നും വരുകയായിരുന്ന ക്വാളിസുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ക്വാളിസിലെ യാത്രക്കാരും പറമ്പില്‍പീടിക സ്വദേശികളായ പുതിയപറമ്പ് അബ്ദുല്‍ സലീം(38), കിഴക്കാട്ടില്‍ സന്തോഷ്(35) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലെത്തിയ ബസ്സ് കാച്ചടി വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ഇവരുടെ ക്വാളിഷുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ അപകടകരമായ രീതിയിലുളള അമിതവേഗതയും മറികടക്കലുമാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ബസ്സ് യാത്രക്കാരായ വെന്നിയൂര്‍ പുതുക്കുടി ഖദീജ (54), പുത്തനത്താണി സ്വദേശി മേരി (44) എന്നിവരടക്കം നാലുപേര്‍ക്ക് നിസാര പരിക്കേറ്റു. ഇവര്‍ വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. തിരൂരങ്ങാടി പോലിസും, മോട്ടോര്‍വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMT