ഫെഡറേഷന് കപ്പ് : ശിവജിയന്‍സിന് ജയം
BY fousiya sidheek11 May 2017 3:23 AM GMT
fousiya sidheek11 May 2017 3:23 AM GMT
പൂനെ: ഫെഡറേഷന് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ബംഗളൂരുവിനെതിരേ ശിവജിയന്‍സിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ശിവജിയന്‍സ് വിജയം പിടിച്ചടക്കിയത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ജുവാന്‍ ക്യൂറോയുടെ ഇരട്ടഗോളുകളാണ് ശിവജിയന്‍സിന് ജയം സമ്മാനിച്ചത്. തോറ്റെങ്കിലും ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരാണ് ബംഗളൂരു. ശിവജിയന്‍സ് മൂന്നാം സ്ഥാനത്താണുള്ളത്.മറ്റൊരു മല്‍സരത്തില്‍ മോഹന്ബഗാന് രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ഷില്ലോങ് ലെജോങിനെ തകര്‍ത്തു.ഡാരി ഡഫി(5) സോണി നോര്‍ദി(27) യുസ കാറ്റ്സുമി(43) എന്നിവരാണ് മോഹന്‍ ബഗാന് വേണ്ടി ഗോള്‍ നേടിയത്. ലജോങിന് വേണ്ടി യുതാ കിനോക്കി(80) ഒരു ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ പ്രീതം കോടലിന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT