malappuram local

പ്രകൃതിദുരന്തങ്ങള്‍ നേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് അഗ്‌നിശമന രക്ഷാസേനയുടെ പരിശീലനം

കോട്ടക്കല്‍: പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്നതിന് കോട്ടൂര്‍ എകെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. ബോധവല്‍ക്കരണ ക്ലാസ് പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍ ഉദ്ഘാടനം ചെയ്തു.
വെള്ളപ്പൊക്കം, തീപ്പിടിത്തം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവ സംഭവിക്കുമ്പോള്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ചും ദുരന്തനിവാരണ മാര്‍ഗങ്ങളെയും സുരക്ഷ പ്രവര്‍ത്തനങ്ങളെയും കുറിച്ചും മലപ്പുറം ഫയര്‍ ഓഫിസിലെ അഗ്‌നിരക്ഷാ സേനാംഗം എം മുരളി വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു.
തീപ്പിടിത്തം സംഭവിച്ചാല്‍ ഉടന്‍ കെടുത്തുന്ന രീതി മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി മോക്ക്ഡ്രില്‍ നടത്തി. മലപ്പുറം അഗ്‌നിരക്ഷാ സേനാംഗം കെ പി ഷാജു, സ്‌കൂള്‍ മാനേജര്‍ കെ ഇബ്രാഹിം ഹാജി, പ്രന്‍സിപ്പല്‍ അലി കടവണ്ടി, അധ്യാപകരായ എന്‍ കെ ഫൈസല്‍, പി ഷെഫീഖ് അഹമ്മദ്, ശ്രീരേഖ, എ ഫാരിസ്, കെ ജൗഹര്‍, വി സജാദ്, കെ നിജ സംബന്ധിച്ചു.

Next Story

RELATED STORIES

Share it