kozhikode local

പേരാമ്പ്ര ഫെസ്റ്റിന് പുരുഷാരം; മേള ഇന്നു സമാപിക്കും

പേരാമ്പ്ര: സമഗ്ര വികസനം സാംസ്‌കാരിക മുന്നേറ്റം എന്ന ലക്ഷ്യത്തിലൂന്നി മണ്ഡലം വികസന മിഷന്‍  സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റിന് ഇന്ന് സമാപനം. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജയതാവ് സുരഭി ഉള്‍പ്പടെ പങ്കെടുക്കുന്ന ഗാന- നൃത്ത-ഹാസ്യ വിരുന്നുകളോടെയാണ് തിരശീല വീഴുന്നത   .പ്രധാന വേദിയില്‍ നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.      മ്യൂസിക്കല്‍ ലവേഴ്‌സ് പേരാമ്പ്രയുടെ പാടിപ്പതിഞ്ഞ പാട്ടുകളുടെയാണ് രാത്രി 8 ന് മെഗാ ഷോ തുടങ്ങുക .  ഇന്റര്‍നാഷനല്‍ ഡാന്‍സ് ഷോ     ഷംന കാസിമും ഫാരിസ് ലക്ഷ്മിയും സംഘവും നൃത്ത വേദി ധന്യമാക്കും.
ഹാസ്യ കലാവിരുന്നില്‍ സുരഭിക്ക് പുറമെ വിനോദ് കോവൂരും സംഘവും പരിപാടികള്‍ അവതരിപ്പിക്കും.  ഗാനമേളയില്‍ അന്‍വര്‍സാദത്ത്, ശ്രേയ, അജയ് ഗോപാല്‍, മേഘ്‌ന  പങ്കെടുക്കും.   കേരള വികസനം എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് ശേഷം നടക്കുന്ന സെമിനാറില്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തും.  .മെഡിക്കല്‍ ക്യാംപില്‍ ആയിരകണക്കിന് ആളുകള്‍ ചികിത്സതേടിയെത്തി .അവസാന നാളിലെ ആയുര്‍വേദ ക്യാംപില്‍ മരുന്നുകളും  സൗജന്യമായി നല്‍കി.  നാട്ടു ചികില്‍സാ വിഭാഗം ഡിഎംഒ ഡോ. ശ്രീകുമാര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു . കുഞ്ഞമ്മദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. എ കെ പത്ഭനാഭന്‍ മാസ്റ്റര്‍, ഉമ്മര്‍ തണ്ടോറപറാ,ഡോ. ശ്രീജിത്ത്,ഡോ.   സനല്‍,ടി കെ ലോഹിതാക്ഷന്‍ ,എ കെ തറുവയ് ഹാജി ,ഡോ.  കവിത സംസാരിച്ചു. കരിയര്‍ വികസനവും യുവ സമൂഹവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഉദ്ഘാടനം ചെയ്തു.    വ്യവസായ വകുപ്പ് റിട്ടയേര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ എം സലിം കരിയര്‍ ഓവര്‍സീസ് വിദഗ്ധന്‍ ശശിധരന്‍ നായര്‍, എംപ്ലോയ്—മെന്റ് ഓഫിസര്‍ പി രാജീവന്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു.
എ കെ പത്മനാഭന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. സി വി രജീഷ് , ബിജു കൃഷ്ണന്‍ സംസാരിച്ചു.  പുസ്തക മേളയില്‍ ജയമോഹനന്റെ “നൂറ്  സിംഹാസനങ്ങള്‍ “, പ്രദീപന്‍ പാമ്പിരിക്കുന്നിന്റെ എരി ,യുവാന്‍ നോവ ഹരാരിയുടെ “ഹോമോ ദിയൂസ് “ എന്നീ കൃതികളെ കുറിച്ചു ചര്‍ച്ചകള്‍ നടന്നു.   എ കെ സചിത്രനും ടി ബാലകൃഷ്ണനുമാണ് പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയത്.    കെ രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു പി കെ സതീശന്‍, ഇ എം ശ്രീജിത്ത് സംസാരിച്ചു
Next Story

RELATED STORIES

Share it