Flash News

തെലുങ്കുദേശം എന്‍ഡിഎ വിടുന്നു?

തെലുങ്കുദേശം എന്‍ഡിഎ വിടുന്നു?
X
ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. കേന്ദ്രം വഞ്ചിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞു. കേന്ദ്രത്തിന്റേത് ചിറ്റമ്മനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് നാളെ രാജിവെക്കും. എന്‍ഡിഎ വിടണമെന്നാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷ അഭിപ്രായം. കൂടുതല്‍ തീരുമാനങ്ങള്‍ വഴിയേ അറിയിക്കാമെന്നും ആദ്യപടിയാണ് രാജിയെന്നും നായിഡു പറഞ്ഞു.



ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എന്‍.ഡി.എ സഖ്യം ഉപേക്ഷിക്കാന്‍ ടി.ഡി.പി ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
Next Story

RELATED STORIES

Share it