ഡി ബാലമുരളി ടൂറിസം അഡീഷനല്‍ ഡയറക്ടര്‍
BY fousiya sidheek25 May 2017 3:48 AM GMT
fousiya sidheek25 May 2017 3:48 AM GMT
തിരുവനന്തപുരം: ടൂറിസം അഡീഷനല്‍ ഡയറക്ടറും കെടിഡിസി എംഡിയുമായ ഡി ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ ബാലകിരണിന് കെടിഡിസിയുടെ അധിക ചുമതലയും നല്കി. മന്ത്രിസഭായോഗത്തിലാണു തീരുമാനം. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കും ശമ്പളപരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന് ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. അനര്‍ട്ട് ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനും തീരുമാനിച്ചു. പോലിസ് കംപ്ലയിന്‍സ് അതോറിറ്റി ചെയര്‍മാനായി മുന്‍ ഹൈക്കോടതി ജഡ്ജി വി കെ മോഹനനെ നിയമിക്കും. ജസ്റ്റിസ് നാരായണക്കുറുപ്പ് വിരമിക്കുന്ന ഒഴിവിലാണ് ഈ നിയമനം.
Next Story
RELATED STORIES
ഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTചാംപ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം സെമിയില്‍ കൈവിട്ട് പിഎസ്ജി;...
8 May 2024 6:09 AM GMTക്രിക്കറ്റ് ഒരുപാട് മാറി; ഓള്‍റൗണ്ടര്‍മാര്‍ വംശനാശത്തിലേക്ക്...
4 May 2024 7:52 AM GMTഹാര്‍ദിക്കിനെതിരെ നടപടി; 25 ലക്ഷം രൂപ പിഴ അടയ്ക്കണം
1 May 2024 3:00 PM GMTചാംപ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ റയലിന് സമനില
1 May 2024 5:49 AM GMTഐഎസ്എല്ലില്‍ മോഹന്‍ ബഗാന് - മുംബൈ സിറ്റി ഫൈനല്‍
29 April 2024 5:00 PM GMT