കൊലപാതക കേസുകള്‍: ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍
BY kasim kzm12 Oct 2018 4:23 AM GMT
kasim kzm12 Oct 2018 4:23 AM GMT
ഹിസാര്‍: കൊലപാതകക്കേസുകളില്‍ വിചാരണ നേരിടുന്ന ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്നു കോടതി. ഹരിയാനയിലെ ഹിസാര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണു രാംപാലും മറ്റ് 23 പേരും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 16, 17 തിയ്യതികളില്‍ വിധി പ്രഖ്യാപിക്കും. രണ്ടു കൊലക്കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2014 നവംബറിലാണു കേസിനാസ്പദമായ ആദ്യ സംഭവം. ബര്‍വാലയിലെ ആശ്രമത്തില്‍ പോലിസും രാംപാല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. നവംബറില്‍ തന്നെ രാംപാലിന്റെ ഹിസാറിലെ ആശ്രമത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസാണ് രണ്ടാമത്തേത്. സംഭവത്തില്‍ കൊലപാതകവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ളവ രാംപാലിനെതിരേ ചുമത്തിയിരുന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 80ഓളം ദൃക്സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു രാംപാലിന്റെ അഭിഭാഷകന് എ പി സിങ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു 2000ത്തോളം സുരക്ഷാ ജീവനക്കാരെയാണ് ജയില്‍, കോടതിപരിസരങ്ങളില്‍ വിന്യസിച്ചിരുന്നത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വോട്ട് ചെയ്തപ്പോള്‍ വി വി...
26 April 2024 11:30 AM GMT