കുട്ടികളുടെ ഭക്ഷണം; കാലാവധി കഴിഞ്ഞവ വീണ്ടും വിപണിയില്‍

കൊച്ചി: കുട്ടികള്‍ കഴിക്കുന്ന ചോക്‌ലേറ്റുകള്‍ ഉള്‍പ്പെടെയുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ റീ പാക്ക് ചെയ്തു വീണ്ടും വിപണിയിലെത്തിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തു. ബാലാവകാശ കമ്മീഷന്‍ അംഗം ഇന്ന് മരടിലുള്ള ഗോഡൗണിലെത്തി  കൂടുതല്‍ പരിശോധനകള്‍ നടത്തും. തുടര്‍ന്നാവും കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്.
നെട്ടൂര്‍ പിഡബ്ല്യുഡി റോഡില്‍ മഹാദേവ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന കാര്‍ വര്‍ എന്ന ഗോഡൗണിലാണ് കഴിഞ്ഞദിവസം കാലാവധി കഴിഞ്ഞ നിരവധി ചോക്്‌ലേറ്റ് ഉള്‍പ്പെടെ കുട്ടികള്‍ കഴിക്കുന്ന നിരവധി ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ആറു വര്‍ഷമായി തമിഴ്‌നാട് സ്വദേശികള്‍ വാടകയ്ക്ക് എടുത്ത് ഗോഡൗണായി ഉപയോഗിച്ചു വരുകയായിരുന്നു ഇവിടെ. പല കമ്പനികളുടേയും ഉല്‍പന്നങ്ങളായ ചോക്‌ലേറ്റ്, ആട്ട, മൈദ, മില്‍ക്കോസ്, വിവിധയിനം ഓയിലുകള്‍, പുട്ടുപൊടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ നിന്നും വിതരണം നടത്തുന്നത്.
പല ഉല്‍പന്നങ്ങളും വലിയതോതില്‍ എത്തിച്ച് പാക്ക് ചെയ്ത് വിതരണം ചെയ്യുകയായിരുന്നു പതിവ്.
കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍  തിരിച്ചു ഗോഡൗണിലെത്തിച്ച് വീണ്ടും പുതിയ പാക്കറ്റില്‍ നിറച്ചു വിപണിയിലെത്തിക്കുന്നതായി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മരട് നഗരസഭാ അധികൃതരാണ് പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി ഓഫിസര്‍ ഷണ്‍മുഖന്റെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥ സംഘം ഗോഡൗണ്‍ പരിശോധിച്ചു പനങ്ങാട് പോലിസിന്റെ സാന്നിധ്യത്തില്‍ പൂട്ടി സീല്‍ വയ്ക്കുകയായിരുന്നു. ആരോഗ്യ വകുപ്പും ഇന്ന് ഗോഡൗണ്‍ സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it